Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Orange County

America

ക​ലി​ഫോ​ർ​ണി​യ​യി​ൽ രാ​സ സ്ഫോ​ട​ന ഭീ​ഷ​ണി; 40,000 പേ​ർ​ക്ക് ഒ​ഴി​ഞ്ഞു​പോ​കാ​ൻ നി​ർ​ദേ​ശം

 

ക​ലി​ഫോ​ർ​ണി​യ: ഓ​റ​ഞ്ച് കൗ​ണ്ടി​യി​ൽ സ്ഫോ​ട​ന ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ആ​ളു​ക​ൾ​ക്ക് ഒ​ഴി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കി അ​ധി​കൃ​ത​ർ. രാ​സ സ്ഫോ​ട​ന ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് നാ​ൽ​പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ​ക്കാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​ഞ്ഞു​പോ​കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഗാ​ർ​ഡ​ൻ ഗ്രോ​വി​ലെ എ​യ്‌​റോ​സ്‌​പേ​സ് നി​ർ​മാ​ണ ശാ​ല​യി​ലെ ടാ​ങ്കി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന "മെ​ഥി​ൽ മെ​താ​ക്രി​ലേ​റ്റ്' എ​ന്ന വി​ഷ​ലി​പ്ത​മാ​യ രാ​സ​വ​സ്തു​വി​ന്‍റെ വാ​ൽ​വു​ക​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് കാ​ര​ണം.

ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ക്കാ​തി​രി​ക്കാ​ൻ രാ​ജ്യ​ത്തെ വി​ദ​ഗ്ധ​ർ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. നി​ല​വി​ൽ ടാ​ങ്കി​ന് മു​ക​ളി​ലേ​ക്ക് തു​ട​ർ​ച്ച​യാ​യി വെ​ള്ളം സ്പ്രേ ​ചെ​യ്ത് താ​പ​നി​ല നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്.

തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തും ശ്വ​സി​ച്ചാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യ രാ​സ​വ​സ്തു​വാ​ണ് മെ​ഥി​ൽ മെ​താ​ക്രി​ലേ​റ്റ്.

നി​ല​വി​ൽ ആ​ർ​ക്കും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും ക​ടു​ത്ത ജാ​ഗ്ര​ത​യി​ലാ​ണ് അ​ധി​കൃ​ത​ർ.

Latest News

Corehub Up